ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. രാത്രിയിലെ യാത്രക്കിടെയാണ് ആളില്ലാത്ത സ്ഥലത്തുവെച്ച് ഡ്രൈവർ ജിയാസ് സ്ത്രീയെ ഉപദ്രവിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയോടിയാണ് സ്ത്രീ രക്ഷപ്പെട്ടത്. പ്രതിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. വെളളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീ കിഴക്കേകോട്ടയിൽ നിന്നും ഓട്ടോയിൽ കയറി. യാത്രക്കാരിക്ക് പോകേണ്ട വഴിക്ക് പകരം മറ്റൊരു വഴിയാണ് ഡ്രൈവർ ജിയാസ് വാഹനം കൊണ്ടുപോയത്. മുട്ടത്തറയിൽ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്ത്രീയെ പ്രതി ഉപദ്രവിച്ചു. നിലവിളിച്ചപ്പോള്‍ വാ പൊത്തിപിടിച്ചു മർദ്ദിച്ചു. ഇതിന് ശേഷം സ്ത്രീയെ ഭീഷണിപ്പെടുത്തി ഓട്ടോയിൽ ബീമാപ്പള്ളി ഭാഗത്തേക്ക് കൊണ്ടുപോയി. ഒരു ലോഡ്ജിന്റെ മുന്നിൽ വാഹനം നിർത്തിയപ്പോള്‍ സ്ത്രീ പുറത്തേക്ക് ഇറങ്ങിയോടി സെക്യൂരിറ്റിയോട് സഹായം തേടി. അപ്പോഴേക്കും ഓട്ടോയുമായി ജിയാസ് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് ജിയാസിനെ ഫോർട്ട് പോലീസ് അറസ്ററ് ചെയ്തത്. ജിയാസിനെതിരെ മുമ്പ് ഒരു പോക്സോ കേസുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ നദിയില്‍ ഇറക്കുന്നതിന് നിരോധനം

0
പത്തനംതിട്ട : ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡാം...

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...