മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു ; പ്രതിഷേധിക്കുന്നത് എന്തിനെന്ന് അവര്‍ക്കുമറിയില്ലെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം തടഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിയുടെ വാഹനം തടഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ ബലം പ്രയോഗിച്ച് പരിശ്രമത്തിനൊടുവില്‍ പോലീസ് കെഎസ്‌യു പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു. തനിക്കെതിരെ കെഎസ്‌യു എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് തനിക്കും അവര്‍ക്കും അറിയില്ലെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. കേരളീയം പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രി ആര്‍ ബിന്ദുവിന്റെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത്.

തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ഇന്ന് രാവിലെ മന്ത്രി ബിന്ദുവിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചതും ഇന്ന് വലിയ ചര്‍ച്ചയായിരുന്നു. അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ ഫ്‌ളക്‌സില്‍ ആണ് കരിയോയില്‍ ഒഴിച്ചത്. കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിമര്‍ശനം ശക്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര്‍ ബിന്ദുവിന്റെ ചിത്രത്തിലാണ് കരിയോയില്‍ ഒഴിച്ചിരുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം , മരണസംഖ്യ ഉയരുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ...

മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ...

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴ ; സുരക്ഷാ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക്...

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന...