ഉ​ളി​കൊ​ണ്ട്​ മു​റി​വേ​റ്റ് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു ; സുഹൃത്ത് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം : ഉ​ളി​കൊ​ണ്ട്​ മു​റി​വേ​റ്റ് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. പെ​രു​വ​ന്താ​നം മ​രു​തും​മൂ​ട് ആ​ല​പ്പാ​ട്ട് ജോ​സ​ഫ്-​ഓ​മ​ന ദമ്പ​തി​ക​ളു​ടെ മ​ക​ന്‍ ലി​ന്‍സ​നാ​ണ്​ (34) കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ മ​രു​തും​മൂ​ട് ജ​ങ്ഷ​നി​ലെ ത​ടി വ​ര്‍ക്ക്ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ സു​ഹൃ​ത്ത്​ അ​ജോ​യു​ടെ വ​ര്‍​ക്ക്​​​ഷോ​പ്പി​ല്‍ ഇ​രു​വ​രും ചേ​ര്‍ന്ന്​ മ​ദ്യ​പി​ച്ച​താ​യും ബ​ഹ​ളംവെ​ച്ച​താ​യും പ​റ​യു​ന്നു.

ഇ​തി​നിടെ ലി​ന്‍സന്‍റെ വ​യ​ര്‍​ഭാ​ഗ​ത്ത് മു​റി​വേ​ല്‍ക്കു​ക​യും അ​ജോ ഓ​ട്ടോ​യി​ല്‍ സ​മീ​പ​ത്തെ എം.​എം.​ടി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. രാ​ത്രി 10.30 ഓ​ടെ മ​രി​ച്ചു. വ​ര്‍ക്ക്​​​ഷോ​പ്പി​ല്‍ സം​സാ​രി​ച്ചി​രി​ക്കു​ന്ന​തി​നി​െ​ട ലി​ന്‍സ​ണ്‍ ഉ​ളി​യു​ടെ മു​ക​ളി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സു​ഹൃ​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ ജ​യ​പ്ര​കാ​ശിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം​ചെ​യ്തു​വ​രു​ക​യാ​ണ്. കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍ക്ക് ന​ല്‍കി. ഭാ​ര്യ : നീ​തു. മ​ക്ക​ള്‍ : ലി​യാ​ന്‍സ, ലി​ന്‍സ, ലി​ന്‍​റ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...