എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍ ; അടിമുടി മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ദില്ലി: അടിമുടി മാറാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക എന്നതാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍, കൂടുതല്‍ വേഗം സാധ്യമാക്കാന്‍ ഒരു തീവണ്ടിയ്ക്ക് രണ്ട് എന്‍ജിനുകള്‍, പെട്ടെന്നുണ്ടാകുന്ന ജെര്‍ക്കുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെര്‍ക്ക് കപ്ളേഴ്സ് തുടങ്ങിയവ നടപ്പാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്.

രണ്ട് എന്‍ജിനുകള്‍, ഒന്ന് തീവണ്ടിയുടെ മുന്‍പിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുക വഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തില്‍ സാധ്യമാകും. മാത്രമല്ല, യാത്രാസമയം കുറയ്ക്കാനും ഇത് സഹായിക്കും. സാധാരണക്കാരായ താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് ആളുകള്‍ക്കായി സ്പെഷല്‍ തീവണ്ടികള്‍ അവതരിപ്പിക്കാനും റെയില്‍വേ തീരുമാനിക്കുന്നുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ഹരിയാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്പെഷല്‍ തീവണ്ടികള്‍ക്കുള്ള തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...