സ്വ​യം നി​യ​ന്ത്രി​ത ഇ​ല​ക്ട്രി​ക് ക​പ്പ​ലു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​ന് ഒ​രു​ങ്ങി കൊ​ച്ചി ക​പ്പ​ല്‍ശാ​ല

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ്വ​യം നി​യ​ന്ത്രി​ത ഇ​ല​ക്ട്രി​ക് ക​പ്പ​ലു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​ന് ഒ​രു​ങ്ങി കൊ​ച്ചി ക​പ്പ​ല്‍ശാ​ല. നോ​ര്‍വേ ക​മ്പ​നി​യാ​യ അ​സ്‌​കോ മാ​രി​ടൈം എ.​എ​സി​നു​വേ​ണ്ടി ര​ണ്ടു ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് ഫെ​റി​ക​ള്‍ നി​ര്‍മി​ച്ചു ക​യ​റ്റു​മ​തി ചെ​യ്യാ​നാ​ണ് ക​രാ​ർ.

നോ​ർ​വേ​യി​ലെ റീ​ട്ടെ​യി​ൽ ഭീ​മ​നാ​യ നോ​ര്‍ജെ​സ് ഗ്രു​പ​ന്‍ എ.​എ​സ്.​എ​യു​ടെ ഉ​പ​ക​മ്പ​നി​യാ​ണ്​ അ​സ്‌​കോ മാ​രി​ടൈം. ര​ണ്ടു സ​മാ​ന ഫെ​റി​കൂ​ടി നി​ര്‍മി​ക്കാ​നും ഇ​രു​ക​മ്പ​നി​യും ധാ​ര​ണ​യാ​യി. ഓ​സ്​​ലോ ക​ട​ലി​ടു​ക്കി​ലൂ​ടെ മ​ലി​നീ​ക​ര​ണ ര​ഹി​ത ച​ര​ക്കു​നീ​ക്കം ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന നോ​ർ​വേ പ​ദ്ധ​തി​യാ​ണ് ‘ക​പ്പി​ത്താ​നി​ല്ലാ ക​പ്പ​ലാ​യ’ ഓ​ട്ടോ​ണ​മ​സ് ഇ​ല​ക്ട്രി​ക് ഫെ​റി. പ​ദ്ധ​തി​ക്ക് നോ​ര്‍വേ സ​ര്‍ക്കാ​റി​ന്റെ ഭാ​ഗി​ക​മാ​യ സാ​മ്പ​ത്തി​ക പി​ന്തു​ണ​യു​മു​ണ്ട്. 67 മീ​റ്റ​ര്‍ നീ​ള​മു​ള്ള ചെ​റു​ക​പ്പ​ലു​ക​ള്‍ പൂ​ര്‍ണ​സ​ജ്ജ​മാ​യ ഇ​ല​ക്ട്രി​ക് ഗ​താ​ഗ​ത ഫെ​റി​യാ​യി​ട്ടാ​ണ്​ നോ​ര്‍വേ​ക്കു കൈ​മാ​റു​ക. 1846 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ബാ​റ്റ​റി​യി​ലാ​ണ്​ പ്ര​വ​ര്‍ത്തി​ക്കു​ക. ക​പ്പി​ത്താ​നി​ല്ലാ ക​പ്പ​ലു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന ആ​ദ്യ ക​മ്പ​നി​യാ​യ മാ​സ​റ്റേ​ര്‍ലി എ.​എ​സ് ഫെ​റി കൈ​കാ​ര്യം ചെ​യ്യും.

കൊ​ച്ചി​യി​ല്‍ നി​ർ​മി​ച്ച്​ നോ​ര്‍വേ​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ്​ പ​രീ​ക്ഷ​ണ ഓ​ട്ട​വും ക​മ്മീ​ഷ​നി​ങ്ങും ന​ട​ത്തു​ക. ച​ര​ക്കു​നീ​ക്ക​ത്തി​ന്​ 16 ഭീ​മ​ന്‍ ട്രെ​യ്‌​ല​റു​ക​ള്‍ വ​ഹി​ക്കാ​നു​ള്ള ശേ​ഷി ഇ​വ​ക്കു​ണ്ടാ​കും. പൂ​ർ​ണ​മാ​യി കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍ഡ് എ​ന്‍ജി​നീ​യ​റി​ങ് നി​ര്‍വ​ഹി​ക്കു​ന്ന ക​പ്പ​ലി​ന്റെ രൂ​പ​ക​ല്‍പ​ന നോ​ര്‍വേ നേ​വ​ല്‍ ഡൈ​ന​മി​ക്‌​സാ​ണ് നി​ര്‍വ​ഹി​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ മു​ന്‍നി​ര ക​മ്പ​നി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ക​രാ​ര്‍ കൊ​ച്ചി ക​പ്പ​ല്‍ശാ​ല സ്വ​ന്ത​മാ​ക്കി​യ​ത്. സാ​ങ്കേ​തി​ക തി​ക​വു​ള്ള മി​ക​ച്ച ഹൈ ​എ​ന്‍ഡ് ക​പ്പ​ലു​ക​ള്‍ നി​ര്‍മി​ച്ച് നേ​ര​ത്തെ പ​ടി​ഞ്ഞാ​റ​ന്‍ യൂ​റോ​പ്പി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്ത ട്രാ​ക് റെ​ക്കോ​ഡാ​ണ് കൊ​ച്ചി​ക്ക്​ തു​ണ​യാ​യ​ത്. കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​ക്കു​വേ​ണ്ടി 23 ഹൈ​ബ്രി​ഡ് ഇ​ല​ക്ട്രി​ക് ബോ​ട്ടു​ക​ള്‍ കൊ​ച്ചി ക​പ്പ​ല്‍ശാ​ല നി​ര്‍മി​ക്കു​ന്നു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...