ആവിക്കല്‍ തോട് സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരെന്ന പരാമര്‍ശം ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആവിക്കല്‍ തോടിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് എതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് എതിരെ ജനകീയ സമര സമിതി. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ സമരം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സമരത്തെ തീവ്രവാദ മുദ്രകുത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ജനകീയ സമര സമിതി വ്യക്തമാക്കി.

മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെ സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. രാത്രി ഏറെ വൈകിയും നൂറ് കണക്കിന് സമര സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സമരത്തെ എങ്ങനെ വിശേഷിപ്പിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതി നേതാക്കള്‍ അറിയിച്ചത്.

നിലവില്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് സമര സമിതി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പദ്ധതി നടപ്പാക്കുന്ന പ്രദേശത്ത് സ്ഥാപിക്കാനായി കൊണ്ടുവന്നിരുന്ന ഇരുമ്പുമറകള്‍ കരാറുകാര്‍ തന്നെ തിരിച്ചു കൊണ്ടു പോയി. സമരത്തില്‍ വിവിധ രാഷ്ട്രീയ മത വിഭാഗങ്ങളില്‍ നിന്നുള്ളവരെ അണി നിരത്തിക്കൊണ്ടാണ് സമരക്കാര്‍ പ്രതിരോധിക്കുന്നത്. നേരത്തെ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദും സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ആരോപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...