ചിറ്റൂരില്‍ ചികിത്സാപ്പിഴവുമൂലം ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷം ഡോക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചിറ്റൂരില്‍ ചികിത്സാപ്പിഴവുമൂലം ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ നാല് വര്‍ഷത്തിന് ശേഷം ഡോക്ടര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൂര്‍ണൂല്‍ സ്വദേശിയായ ഡോ.മഹേഷാണ് അറസ്റ്റിലായത്. വിളയോടിയിലെ കരുണ മെഡിക്കല്‍ കോളേജില്‍ 2018 ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയെത്തുടര്‍ന്ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദാര്‍ചള്ള സ്വദേശിയായ സനല്‍കുമാറിന്റെ മകന്‍ ആദിദേവാണ് മരിച്ചത്.

സനല്‍കുമാറിന്റെ പരാതിയില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് പാനലിന്റെ അഭിപ്രായം ആവശ്യമായതിനാല്‍ മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് അപെക്‌സ് ബോര്‍ഡ് രൂപവത്കരിച്ച്‌ അഭിപ്രായം തേടിയിരുന്നു. ചികിത്സിച്ച ഡോക്ടറുടെ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ ചിറ്റൂര്‍ ഡി.വൈ.എസ്.പി സി.സുന്ദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആന്ധ്രാപ്രദേശിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....