ഡോഗ് സ്ക്വാഡിലെ നായയുടെ സഹായത്തോടെ സ്കൂളില്‍ നിന്നും ലാപ്ടോപ്പും കാമറയും മോഷ്ടിച്ച പൂര്‍വവിദ്യാര്‍ഥികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നീണ്ടൂര്‍ എസ്.കെ.വി സ്കൂളിന്‍റെ ഓഫിസ് മുറി കുത്തിത്തുറന്ന് നാല് ലാപ്ടോപ്പും രണ്ടു കാമറയും മോഷ്ടിച്ച കേസില്‍ പൂര്‍വവിദ്യാര്‍ഥികള്‍ പിടിയില്‍. നീണ്ടൂര്‍ പ്രാവട്ടം പറയന്‍കുന്നേല്‍ ധനുരാജ് (21), നീണ്ടൂര്‍ തൊമ്മന്‍പറമ്പില്‍ ഡെപ്യൂട്ടികവല അരവിന്ദ ടി രാജു (20) എന്നിവരാണ് പിടിയിലായത്. കോട്ടയം ഡോഗ് സ്ക്വാഡിലെ നായ രവി എന്ന അപ്പുവിന്റെ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത്. തിങ്കളാഴ്ചയായിരുന്നു മോഷണം.

ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെ സ്കൂളിനടുത്തുള്ള എസ്.എന്‍.ഡി.പി കെട്ടിടത്തിന്റെ പുറകുവശത്തെ ഉപയോഗശൂന്യമായ ശുചിമുറിയില്‍നിന്ന് രണ്ട് ലാപ്ടോപ് കണ്ടെത്തി. ഇവിടെ നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍നിന്ന് മറ്റൊരു ലാപ്ടോപ്പും കണ്ടെത്തി. തുടര്‍ന്ന് ഡ്വാഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. സംഭവസ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള വീടിനു സമീപം പോലീസ് നായ് മണം പിടിച്ചെത്തി. ഇവിടെയെത്തി കുരച്ചതോടെ പ്രതികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി. ഇവരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച്‌ ഒരു ലാപ്ടോപ്പും കാമറകളും കണ്ടെടുത്തു. പ്രതികള്‍ മയക്കുമരുന്ന്, കഞ്ചാവ് കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ എസ്.എച്ച്‌.ഒ സി.ആര്‍ രാജേഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. പ്രശോഭ്, മാത്യു പി പോള്‍, അഡി.സബ് ഇന്‍സ്പെക്ടര്‍മാരായ സിനോയ്, മനോജ്, സി.പി.ഒമാരായ ഡെന്നി പി.ജോയ്, പ്രവീണ്‍, ജോതികൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...