തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 40 നെതിരെ 87 വോട്ടുകള്‍ക്ക് തള്ളി. അവിശ്വാസ പ്രമേയത്തെ 40 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 87 പേര് പ്രതികൂലിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും എണ്ണം തിട്ടപ്പെടുത്തിയത് എഴുന്നേറ്റു നിര്‍ത്തിയാണ്.
യുഡിഎഫിനു പുറത്തു നില്ക്കുന്ന ജോസ് കെ.മാണി പക്ഷം വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. ജോസ് പക്ഷത്തുനിന്നുള്ള റോഷി അഗസ്റ്റിനും ഡോ. എന്‍ ജയരാജും നിയമസഭയില്‍ എത്തിയിരുന്നില്ല. ഇരുവരും നിയമസഭാ കോംപ്ലക്സിലുള്ള എംഎല്‍എ ഹോസ്റ്റലില്‍ തന്നെയുണ്ടായിരുന്നു. ജോസഫ് വിഭാഗത്തിലെ പി.ജെ. ജോസഫും മോന്‍സ് ജോസഫും സഭയിലെത്തിയപ്പോള്‍ മറ്റൊരംഗമായ സി.എഫ്. തോമസ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് എത്തിയില്ല.