പുരസ്ക്കാര സമർപ്പണവും സെമിനാറും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വേൾഡ് ക്രിസ്ത്യൻ ടിവിയുടെ ആഭിമുഖ്യത്തിൽ പുരസ്ക്കാര സമർപ്പണവും ലോകസമാധാനം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും റാന്നി പി.ജെ റ്റി ഹാളിൽ വെച്ച് നടത്തപ്പെട്ടു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് യഥാർത്ഥമായിട്ടുള്ളതെന്നും അത് മെച്ചപ്പെടുത്തുകയാണ് വേൾഡ് ക്രിസ്ത്യൻ ടിവി നിർവ്വഹിക്കുന്ന അമൂല്യമായ ഉത്തരവാദിത്വമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.

ലോകത്തിൽ ദൈവത്തേ മാത്രം ചിന്തിച്ച് ജീവിക്കുന്നവരും മാനവരാശിയെ മാത്രം നോക്കി ജീവിക്കുന്ന രണ്ട് വിഭാഗങ്ങൾ ഉണ്ട്. ദൈവത്തേയും മനുഷ്യരെയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളായി കാണുന്ന വിശ്വാസമുള്ളവരുടെ കൂട്ടത്തിൽ വേൾഡ് ക്രിസ്ത്യൻ ടിവി പോലെയുള്ള പ്രസ്ഥാനങ്ങളെ അഭിമാനത്തെ ഞാൻ നോക്കി കാണുന്നു.’നിരാംലംബരെയും ആശ്രയമറ്റവരെയും രോഗികളെയും സാധുജനങ്ങളെയും കോവിഡ് കാലങ്ങളിൽ ഇത്തരം പ്രസ്ഥാനങ്ങളുടെ സഹകരണം ഏറെ വിലപ്പെട്ടതായിരുന്നതെന്ന് മന്ത്രി വീണാ ജോർജ് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നി പറഞ്ഞു.

മുൻ എംഎൽഎ രാജു ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. അഡ്വ: പ്രമോദ് നാരായൺ എം എൽ എ ലോകസമാധാനത്തിൻ്റെ അനിവാര്യതയേക്കുറിച്ച് പ്രഭാഷണം നടത്തി. സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മുഖ്യ സന്ദേശം നൽകി. ക്നാനായ സമുദായ സെക്രട്ടറി റ്റി.ഒ.ഏബ്രഹാം തോട്ടത്തിൽ, പി.ആർ.പ്രസാദ്, ആലിച്ചൻ ആ റൊന്നിൽ, റെജി താഴമൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിന്ദു റെജി, അനിത അനിൽകുമാർ, സിസ്റ്റർ തബിദ,സമദ് മേപ്പുറത്ത്, റോജി ജേക്കബ്ബ്, തോമസ് കുട്ടി പുന്നൂസ്, ഡോ: മനു.എം വർഗ്ഗീസ്, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ ,ഡോ :എ.എം വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉഭയഭാനു ,റ്റു ഏബ്രഹാം തോട്ടത്തിൽ, റെജി താഴമൺ, ആലിച്ചൻ ആ റൊന്നിൽ, റോജി കെ.ജേക്കബ്ബ്, ജയേഷ് കണ്ണംന്താനം, തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, ഡോ: മനു എം വർഗ്ഗീസ് മേപ്പുറത്ത്, സിസ്റ്റർ തബീദ, വൈദ്യർ ബിജു മാത്യൂ കട്ടപ്പന, സിനു മാത്യു മുംബേ, ഡോ ജിനു ഐപ്പ് താഴമൺ ,വൈദ്യർ ജോർജ് ഫിലിപ്പ് അടിമാലി, ബി.സുരേഷ് എന്നിവരെ മന്ത്രി പുരസ്ക്കാരം നൽകി ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...