അയിരൂര്‍ പുതിയകാവ്‌ മാനവമൈത്രി ചതയ ജലോത്സവം 31 ന്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂര്‍ പുതിയകാവ്‌ മാനവമൈത്രി ചതയ ജലോത്സവം 31 ന്‌ നടക്കും. 23 പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജലോത്സവത്തില്‍ പങ്കെടുക്കാത്ത മല്ലപ്പുഴശ്ശേരിയും പുതിയതായി പണിത കാട്ടൂര്‍ വള്ളവും ഈ വര്‍ഷം പങ്കെടുക്കും. ആറന്മുള കഴിഞ്ഞാല്‍ പ്രദേശത്തെ ഏറ്റവും വലിയ ജലമേളയാണ്‌ പുതിയകാവ്‌ മാനവ മൈത്രി ചതയ ജലോത്സവം. രാവിലെ 10 മുതല്‍ വള്ളപ്പാട്ട്‌ മത്സരവും അത്തപ്പൂവിടില്‍ മത്സരവും പുതിയകാവ്‌ ക്ഷേത്രത്തില്‍ നടക്കും. ഉച്ചക്ക്‌ 2 ന്‌ മന്ത്രി വീണാ ജോര്‍ജ്‌ജ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ജലഘോഷ യാത്ര ഉദ്‌ഘാടനം ചെയ്യും.

പള്ളിയോടങ്ങള്‍ക്ക്‌ ദക്ഷിണ നല്‍കി സ്വീകരിക്കല്‍ പ്രമോദ്‌ നാരായണന്‍ എം.എല്‍.എ.യും, മാനവമൈത്രി സന്ദേശം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരനും, പള്ളിയോടങ്ങള്‍ക്ക്‌ ട്രോഫി വിതരണം കലക്‌ടര്‍ ഡോ. ദിവ്യ എസ്‌. അയ്യരും, പള്ളിയോടങ്ങള്‍ക്ക്‌ ഗ്രാന്‍റ് വിതരണം പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്‌. രാജനും, വഞ്ചിപ്പാട്ട്‌ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.കെ.വല്‍സലയും, അത്തപ്പൂക്കള മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം രാജു എബ്രഹാമും നിര്‍വ്വഹിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

0
നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു.