ഇടപ്പാവൂർ ഭഗവതീക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹ പുനഃപ്രതിഷ്ഠ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടപ്പാവൂർ ഭഗവതീക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹ പുനഃപ്രതിഷ്ഠ നടന്നു. തിങ്കളാഴ്ച രാവിലെ 9.21-നും 9.57-നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു പുനഃപ്രതിഷ്ഠ. ദേവപ്രശ്‌ന വിധിപ്രകാരം പുനർനിർമിച്ച ക്ഷേത്രത്തിലാണ് പുനഃപ്രതിഷ്ഠ നടന്നത്. ശയ്യയിൽ ഉഷഃപൂജ, മരപ്പാണി എന്നിവയ്ക്കുശേഷം വിഗ്രഹം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് തന്ത്രി പ്രതിഷ്ഠാകർമം നിർവഹിച്ചു. കലശാഭിഷേകവും താഴികക്കുട പ്രതിഷ്ഠയും നിർവഹിച്ചു. രാജേഷ് നമ്പൂതിരി, മേൽശാന്തിമാരായ എൻ.ഡി.ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാധാകൃഷ്ണൻ നമ്പൂതിരി, പ്രകാശ് നമ്പൂതിരി തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. അൻപൊലി കൂപ്പൺ വിതരണോദ്ഘാടനം തന്ത്രി കണ്ഠര് രാജീവര് നിർവഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ പി.ജി.സുരേഷ്‌കുമാർ കൂപ്പൺ ഏറ്റുവാങ്ങി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് എം.ജോഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.ഗോപകുമാർ, ഖജാൻജി എം.ടി.സുരേഷ്, വൈസ് പ്രസിഡന്റ് വിദ്യാധരൻ അമ്പലാത്ത്, ജോയിന്റ് സെക്രട്ടറി ജാനിഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

0
തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ...

പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് 2026 ഫുട്ബോൾ പ്രവചന മത്സരവും...

0
പൂഴിക്കാട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി...

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

0
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ,...

പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

0
കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....