Wednesday, December 4, 2024 1:29 am

അയ്യപ്പസ്വാമിമാർക്കു പാപനാശിനിയായി ഉരക്കുഴി സ്നാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീര്‍ഥാടകര്‍ക്കു പാപമോക്ഷത്തിനായുള്ള പുണ്യതീര്‍ഥമായി പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദര്‍ശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്തു വരുന്നവര്‍ ഇവിടെ മുങ്ങിയതിനു ശേഷമാണ് ദര്‍ശനം നടത്തുന്നത്. മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പന്‍ ഈ കാനനതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചു സന്നിധിയില്‍ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തര്‍ ഉരക്കുഴി വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കുന്നത്.

പമ്പാനദിയുടെ കൈവഴിലെ കുമ്പളം തോട്ടില്‍നിന്നും പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീര്‍ത്ഥം. വെള്ളം സ്ഥിരമായി പതിച്ച പാറ ഉരല്‍പോലെ കുഴിയായെന്നും ഉരല്‍ക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാള്‍ക്ക് മാത്രമാണിവിടെ മുങ്ങിക്കുളിക്കാന്‍ കഴിയുക. ഉരല്‍ക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര്‍ കരുതുന്നു. അയ്യപ്പദര്‍ശനത്തിനു മുന്‍പും ദര്‍ശനത്തിനു ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാല്‍ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം. ഉരക്കുഴി കാണാനും  കുളിക്കാനുമായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.

ncs-up
kkkkk
dif
rajan-new
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അയ്യപ്പഭക്തി ഗാനങ്ങളിലലിഞ്ഞ് സന്നിധാനം

0
ശബരിമല: അയ്യപ്പഭക്തിഗാനങ്ങളാൽ മുഖരിതമായി സന്നിധാനം. സന്നിധാനം ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ ചാലക്കുടി...

എ.ഡി.എമ്മുമായി നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളി സമരം പിൻവലിച്ചു

0
ശബരിമല: ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ...

‘പറകൊട്ടിപ്പാട്ടിലകലും ത്രികാലദോഷം’

0
ശബരിമല: ''പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും''- പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്....

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി. സി. 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി

0
ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി. സി. 8657 ദീർഘദൂര...