കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമാണ് ; ഇക്കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം

For full experience, Download our mobile application:
Get it on Google Play

കുട്ടികളുടെ എല്ലാ കാര്യങ്ങളിലും നമ്മള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വേണം. തീരെ ചെറിയ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അവരുടെ ചര്‍മ്മ കാര്യത്തിലും ഈ ശ്രദ്ധ വേണം. കുട്ടികളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം
* സൂര്യപ്രകാശം – 6 മാസം വരെയെങ്കിലും കുട്ടികള്‍ക്ക് ദിവസവും സൂര്യപ്രകാശം കാണിക്കണം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും ചര്‍മത്തിന്റെ നിറം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് വളരെ നല്ലതാണ്.
* കുളിക്കുന്ന വെള്ളം – കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും പ്രത്യേകം ശ്രദ്ധിക്കണം. ചൂട് കൂടിയ വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. എന്നാല്‍ മിതമായ ചൂടു വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മത്തില്‍ ആഴത്തില്‍ അടിഞ്ഞിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

* സോപ്പ് വേണ്ട – ചര്‍മത്തില്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ അതിനു പകരമായി നിങ്ങള്‍ക്ക് പാലോ റോസ് വാട്ടറോ ഉപയോഗിക്കാം. സോപ്പ് ഉപയോഗിച്ചാല്‍ അത് ചര്‍മത്തെ കൂടുതല്‍ ഡ്രൈ ആക്കുന്നതിനും ചര്‍മം കൊഴിഞ്ഞ് പോകാനും കാരണമാകും. മാത്രമല്ല കെമിക്കലുകള്‍ കൂടുതല്‍ ആയതിനാല്‍ അത് കുട്ടികളുടെ ചര്‍മത്തിന് ദോഷം ചെയ്യും.
* എണ്ണ മുഖ്യം – കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുന്‍പ് നന്നായി അവരെ എണ്ണ തേപ്പിക്കണം. വെളിച്ചെണ്ണയാണ് ഇതിന് ഏറ്റവും ഉചിതം. ഇതിനായി വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി കുഞ്ഞിനെ മസ്സാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് ബലം നല്‍കുന്നു. എല്ലാം ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മത്തിനു തിളക്കം നല്‍കും.
* ബേബി സ്‌ക്രബ്ബ് – കുട്ടികള്‍ക്ക് സ്‌ക്രബ്ബ് ഉപയോഗിക്കാമോ എന്ന സംശയം ഉണ്ടാവും. എന്നാല്‍ പ്രകൃതിദത്തമായി നമ്മള്‍ തന്നെ ഉണ്ടാക്കുന്ന സ്‌ക്രബ്ബര്‍ കുട്ടികളുടെ ചര്‍മത്തില്‍ ഉപയോഗിക്കാം. അതിനായി വെളുത്ത കടലപ്പൊടിയും അല്‍പം റോസ് വാട്ടറും അല്‍പം പാലും കൂടി മിക്സ് ചെയ്യാം. ഇത് തേച്ച് കുട്ടികളെ കുളിപ്പിക്കുന്നത് അവരുടെ ചര്‍മ്മത്തിന് നല്ല നിറം നല്‍കും. ഇത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെയ്താലും മതി. കുട്ടികളുടെ ശരീരത്തിലെ അഴുക്ക് കളയാനും ഇത് നല്ലതാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികളില്‍ മാത്രം ഇവ ഉപയോഗിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...