പിഞ്ചുകുഞ്ഞിന്റെ മൃതദേഹം നായ കടിച്ച നിലയില്‍ ; സംഭവം തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍

For full experience, Download our mobile application:
Get it on Google Play

കരന്‍പക്കുടി : ജനിച്ച് ദിവസങ്ങള്‍ മാത്രമായ ആണ്‍ കുഞ്ഞിന്റെ മൃതദേഹം നായ കടിച്ച നിലയില്‍. തമിഴ്‌നാട് കരന്‍പക്കുടി ചിന്നാന്‍കൊന്‍വയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കുഞ്ഞിനെ നായ കടിച്ചുകൊണ്ടുവരുന്നത് കണ്ട നാട്ടുകാര്‍, രക്ഷപ്പെടുത്തി പരിശോധിക്കുകയായിരുന്നു. മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആളുകൾ പോലീസില്‍ വിവരമറിയിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കുട്ടിയെ കഴുത്തില്‍ കടിച്ചെടുത്ത് നായ വരുന്നത് കണ്ട നാട്ടുകാര്‍ നായയെ വിരട്ടി ഓടിച്ച് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. സമീപത്തെ ആശുപത്രികള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പുതുക്കോട്ട പോലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് നിലവില്‍ പരാതികള്‍ ഒന്നും പോലീസില്‍ ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...