മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും മോശം ഉദ്യോഗസ്ഥരെ അയക്കുന്നു : പി വി അന്‍വര്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : പോലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്‌ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം.

ഇക്കാര്യം കുടുംബം അന്‍വറിനോടും ആവശ്യപ്പെട്ടു. തങ്ങളുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കുടുംബം അന്‍വറിനെ അറിയിച്ചു. നേരത്തെ മറ്റൊരു ഓട്ടോഡ്രൈവര്‍ക്കും പോലീസുകാരില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നു. കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പോലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പോലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിന്റെ സ്വഭാവമാണ് പോലീസ് കാണിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...