ഭഗവത് സിങ് ആദ്യഭാര്യയെ കൊലപ്പെടുത്തിയതും ആഭിചാരക്രിയകള്‍ക്കായി എന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഭഗവത് സിങ് ആദ്യഭാര്യയെ കൊലപ്പെടുത്തിയതും ആഭിചാരക്രീയകള്‍ക്കായി എന്ന് സൂചന. നാട്ടുകാര്‍ക്കു പ്രിയങ്കരരായിരുന്നു ഭഗവല്‍ സിങ്-ലൈല ദമ്പതികളെങ്കിലും രണ്ട് അരുംകൊലയ്ക്കു കാരണമായ ആഭിചാര കര്‍മ്മങ്ങള്‍ക്ക് പിന്നിലെ കാരണം മറ്റാര്‍ക്കും അറിയില്ല. ഭഗവല്‍ സിങ്ങിന്‍റെ ആദ്യ ഭാര്യയുടെ മരണത്തിന് ഇടയായത് ആഭിചാര കര്‍മ്മമാണെന്ന സംശയവുമുണ്ട്.

മാനസികമായി താളംതെറ്റിയ നിലയിലായിരുന്നു ആദ്യ ഭാര്യയെന്നും അതിനാല്‍ അവരെ ഒഴിവാക്കുകയായിരുന്നു എന്നാണ് നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ ഭാര്യ മരിച്ചതിനെത്തുടര്‍ന്നാണ് ലൈലയെ ഇടപരിയാരത്തുനിന്നു വിവാഹം ചെയ്തത്. രണ്ടു കുട്ടികളുണ്ട്. രണ്ടുപേരും വിദേശത്ത്.

മൃദുഭാഷിയും സൗമ്യനുമായ ഭഗവല്‍ സിങ്ങിനെ അന്ധവിശ്വാസത്തിലേക്ക് നയിച്ചതു ലൈലയാണെന്നും അഭ്യൂഹം ശക്തമാണ്. സാമ്പത്തികമായി മുമ്പ് നല്ല നിലയിലായിരുന്നു ഈ കുടുംബം. എന്നാല്‍ അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ആഭിചാര കര്‍മ്മത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നും സംസാരമുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷാഫിയുടെ മൊഴിയും ഭഗവല്‍ സിങ്ങിന്‍റെ മൊഴിയും ചില സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.

ഷാഫിയും െലെലയും തമ്മില്‍ മുമ്പ് ബന്ധമുണ്ടായിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകങ്ങള്‍ വീട്ടില്‍ നടന്നിട്ടും ഭഗവല്‍ സിങ്ങിന്‍റെയോ ലൈലയുടെയോ മാനസികനിലയില്‍ കാര്യമായ വ്യത്യാസം കണ്ടെത്താന്‍ സമീപവാസികള്‍ക്കോ അവരുമായി അടുത്തു പെരുമാറിയവര്‍ക്കോ കഴിഞ്ഞില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത.

ശരീരമാസകലം മുറിവുണ്ടാക്കിയശേഷം കഴുത്തറുത്തു പൈശാചികമായാണു യുവതികളെ കൊലപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ശരീരവും രണ്ടായി വെട്ടിമുറിച്ചിട്ടുമുണ്ട്. കഴുത്തറുത്ത് മാറ്റിയതു ലൈലയാണെന്നാണ് വ്യക്തമാകുന്നത്. കൊലപാതക കൃത്യത്തില്‍ ഷാഫിക്കും പങ്കുണ്ടെന്നു പോലീസ് പറയുന്നു. യുവതികളുടെ ശരീരം കത്തി ഉപയോഗിച്ചു കീറാന്‍ പ്രേരിപ്പിക്കുകമാത്രമല്ല ഷാഫിയും അതില്‍ പങ്കാളിയായിരുന്നു.

കൊലപാതക കൃത്യം ഭഗവല്‍ സിങ്ങിന്‍റെ അറിവോടെയായിരുന്നെങ്കിലും അയാള്‍ വെറും കാഴ്ചക്കാരന്മാത്രമായിരുന്നെന്നാണ് സൂചന. ഭഗവല്‍ സിങ്ങാണ് ആഭിചാര കൃത്യത്തിനു മുന്‍കൈയെടുത്തതെന്നു വാദിക്കുന്ന ചിലരുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് ആദ്യഭാര്യയെ ഒഴിവാക്കിയത് ഇത്തരം ആഭിചാര ക്രിയകളിലൂടെയാണെന്ന് ഇപ്പോള്‍ പറയുന്നവരില്‍ ഏറെയും. ആദ്യ ഭാര്യയിലുണ്ടായ പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരാണ്. കുട്ടി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യ ഭാര്യ മരിച്ചത്. അക്കാലത്തു കുട്ടിയുമായി ബന്ധമുണ്ടായിരുന്ന ചിലര്‍, മരണവുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.

കൊലപാതകം നടത്തിയെന്നു പറയപ്പെടുന്ന ലൈല പോലും ചിരിച്ചും മറ്റുമാണ് ആളുകളോട് ഇടപെട്ടിരുന്നത്. ഇവരുടെ വീടുകളില്‍ പോയവര്‍ക്കുപോലും സംശയം ജനിപ്പിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടും ഭഗവല്‍ സിങ് ആയുര്‍വേദ പഠന ക്ളാസുകള്‍ക്കു നേതൃത്വം നല്‍കിയിരുന്നു. ഇതിനായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന ഗ്രാമസഭകളിലും അയല്‍ക്കൂട്ടങ്ങളിലും എത്തിയിരുന്നു. ഇലന്തൂര്‍ ചന്തയില്‍ പഞ്ചായത്ത് കോംപ്ലക്സില്‍ നടത്തിയിരുന്ന ഔഷധത്തെ വിതരണകേന്ദ്രത്തില്‍ വന്നവരോടും സൗമ്യമായാണ് ഭഗവല്‍ സിങ് ഇടപെട്ടിരുന്നത്. വീടിനു സമീപത്തു നടത്തിയിരുന്ന തിരുമ്മു കേന്ദ്രത്തില്‍ എത്തിയിരുന്നവര്‍ക്കും ദമ്പതികളെപ്പറ്റി നല്ല മതിപ്പായിരുന്നു.

കാടിനാല്‍ ചുറ്റപ്പെട്ട വളപ്പിനു നടുവില്‍ പഴയ തറവാട്. ഒപ്പം ആയുര്‍വേദ വൈദ്യാലയവും തിരുമ്മുകേന്ദ്രവും. കൊട്ടാരം വൈദ്യന്മാര്‍ എന്ന വിശേഷണമുള്ള തറവാട്ടിലെ ഇളംമുറക്കാരനായ ഭഗവല്‍ സിങ്. മുമ്പ് സിപിഎം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം പ്രവര്‍ത്തകനുമാണ്. ഒപ്പം ആയുര്‍വേദ വൈദ്യന്റെ പരിവേഷവും.

ഇലന്തൂര്‍ ചന്തയില്‍നിന്നു പുന്നയ്ക്കാട്ടേക്കുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാര്‍ത്തോമ പള്ളിയായി. അവിടെനിന്നു വലത്തോട്ട് യാത്രചെയ്താല്‍ തരിയന്‍ നഗറിലെത്താം. അര കിലോ മീറ്റര്‍ കഴിഞ്ഞാല്‍ വലതുഭാഗത്ത് നൂറു മീറ്റര്‍ മാറി കാടിനാല്‍ ചുറ്റപ്പെട്ട ആഞ്ഞിലിമൂട്ടില്‍ കടകംപള്ളി വീട് കാണാം. ആദ്യം നടന്നെത്തുന്നത് ആയുര്‍വേദ ചികിത്സയുടെ ഭാഗമായ തിരുമ്മുകേന്ദ്രത്തിലേക്ക്. അത് പിന്നിട്ടാല്‍ വീടായി. ദിവസവും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടി ആളുകള്‍ ഇവിടെ എത്താറുണ്ട്. തിരുമ്മു ചികിത്സയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.

ആയുര്‍വേദ ഔഷധത്തോട്ടം നടത്തുന്നതിന് ഇദ്ദേഹത്തിന് പഞ്ചായത്തില്‍നിന്നു സഹായം ലഭിച്ചിരുന്നു. വീടിന് ചുറ്റും ഔഷധച്ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍പ്പുണ്ട്. ഇതിനൊപ്പം കാടും പടര്‍ന്ന് പന്തലിച്ചു. ആയുര്‍വേദ സസ്യകൃഷി പുഷ്ടിപ്പെട്ടതോടെ ഫേസ്‌ബുക്ക് പേജ് ഇതിനായി ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...