ഭഗീരഥി ധാമിയുടെ കൊലപാതകിയുടെ താമസസ്ഥലം കണ്ടെത്തി അറസ്റ്റ് ഉടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട നേപ്പാളുകാരി ഭഗീരഥി ധാമിയുടെ കൊലപാതകിയെന്ന്‌ സംശയിക്കുന്ന റാം ബഹദൂര്‍ ബിസ്തിയുടെ താമസസ്ഥലം കണ്ടെത്തിയതായി സൂചന. നേപ്പാളിലുള്ള താമസസ്ഥലത്ത്‌ അന്വേഷകസംഘം എത്തിയെങ്കിലും റാം ബഹദൂര്‍ കടന്നുകളഞ്ഞു. അന്വേഷകസംഘം ഇയാളെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ വിവരം.

നേപ്പാള്‍ പോലീസിന്‍റെ സഹായത്തോടെയാണ്‌ റാം ബഹദൂറിനായി തിരച്ചില്‍ പുരോഗമിക്കുന്നത്‌. ഇയാള്‍ ഇന്ത്യയിലെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. നേപ്പാളിയാണെന്ന വിവരം മറച്ചുവെച്ചാണ്‌ രേഖകള്‍ സ്വന്തമാക്കിയത്‌. ഇയാള്‍ സ്ഥിരം സന്ദര്‍ശിച്ചിരുന്ന ഡല്‍ഹി, ഉത്തരാഖണ്ഡ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും അന്വേഷകസംഘം തിരച്ചില്‍ നടത്തിയിരുന്നു.

കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കള്‍ ബുധനാഴ്‌ചയും മൃതദേഹം തിരിച്ചറിയാന്‍ എത്തിയിട്ടില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി ഉറപ്പിച്ചശേഷമേ ബന്ധുക്കള്‍ക്ക്‌ കൈമാറൂ എന്ന്‌ പോലീസ്‌ അറിയിച്ചിരുന്നു. മൃതദേഹത്തിന്‍റെമുഖം വികൃതമായതിനാലാണ്‌ ഡിഎന്‍എ പരിശോധന നടത്തുന്നത്‌. ഭഗീരഥിയുടെ രണ്ട്‌ ബന്ധുക്കള്‍ ബംഗളൂരുവില്‍നിന്ന്‌ എത്തിയിരുന്നു. എന്നാല്‍ രക്തബന്ധമുള്ളവരുടെ ഡിഎന്‍എ പരിശോധിച്ചാല്‍മാത്രമേ മരിച്ചത്‌ ഭഗീരഥിയാണെന്ന്‌ ഉറപ്പിക്കാനാകൂ. അതിനാല്‍ നേപ്പാളിലുള്ള മാതാപിതാക്കളോ സഹോദരങ്ങളോ എത്തണമെന്നാണ്‌ പോലീസ്‌ നിര്‍ദേശം.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...