സന്തോഷ് കുമാറിന്‍റെത് രാഷ്ട്രീയ നിയമനo ; കരാര്‍ നിയമനം എന്ന മന്ത്രിയുടെ വാദം പൊളിയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മ്യൂസിയം ലൈംഗികാക്രമണക്കേസിലെ പ്രതി സന്തോഷ് കുമാറിന്‍റെത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരന്‍ ഷിനില്‍ ആന്‍റണി. ശമ്പളം കൊടുക്കുക മാത്രമാണ് തന്‍റെ ജോലിയെന്നും വ്യക്തിപരമായ ഒരു വിവരവും അറിയില്ലെന്നും ഷിനില്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് ഡ്രൈവറായിരുന്നു സന്തോഷെന്നും ഷിനില്‍ പറഞ്ഞു. സന്തോഷ് കരാര്‍ ജീവനക്കാരന്‍ മാത്രമെന്ന് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിന്‍റെ ഓഫീസ് കൈകഴുകുമ്പോഴാണ് കരാറുകാരന്‍റെ വെളിപ്പെടുത്തല്‍.

സന്തോഷ് കുമാറിന്‍റെ അറസ്റ്റ് ഇന്ന് മ്യൂസിയം പോലീസ് രേഖപ്പെടുത്തും. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ റിമാൻഡിലാണ് പ്രതി. മ്യൂസിയം കേസിലും പ്രതി സന്തോഷാണെന്ന് കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലൈംഗികാതിക്രമ കേസിൽ സന്തോഷിന്‍റെ വിരലടയാളം ഫോറൻസിക് ലാബിലേയ്ക്ക് അയച്ചു. കഴിഞ്ഞ ഡിസംബറിൽ കുറവൻകോണത്ത് വീടിനുള്ളിൽ കയറി പെൺകുട്ടിയെ ആക്രമിച്ചെന്നാണ് കേസ്. പരാതി ലഭിച്ച് ഒരു വർഷത്തോളമായിട്ടും പ്രതിയെ പിടികൂടാതിരുന്നതും പോലീസിന്‍റെ ഗുരുതരവീഴ്ചയാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...