അക്ഷര മുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : 105ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി മികച്ചവിജയം നേടി ശ്രദ്ധേയയായ ഭഗീരഥി അമ്മ (107) അന്തരിച്ചു. കൊല്ലം പ്രാക്കുളത്തെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ശാരീരിക അവശതകളെ തുടര്ന്ന് ചികിത്സയിലായിരുന്നു. ജീവിത സാഹചര്യങ്ങള്‍ നിമിത്തം ഭഗീരഥിയമ്മയ്ക്ക് ഔപചാരിക വിദ്യാഭ്യാസം മൂന്നാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1990 ലെ സമ്പൂര്ണ സാക്ഷരതാ പദ്ധതിയിലൂടെയാണ് പതിറ്റാണ്ടുകള്ക്കുമുന്‍പ് മുറിഞ്ഞുപോയ അക്ഷരബന്ധം വീണ്ടും വിളക്കിച്ചേര്ത്തത്.

സംസ്ഥാന സാക്ഷരതാമിഷന്റെ നാലാതരം തുല്യത പരീക്ഷയെഴുതിയാണ് ഭഗീരഥി അമ്മ വാര്ത്തകളില്‍ ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്കീബാത്തില്‍ ഭാഗീരഥി അമ്മയെ കുറിച്ച്‌ പരാമര്ശിക്കുകയും അഭിനന്ദിക്കുയും ചെയ്തിരിന്നു. കേന്ദ്രസര്ക്കാര്‍ നാരീശക്തി പുരസ്കാരം നല്കി ഭാഗീരഥി അമ്മയെ ആദരിച്ചിരുന്നു. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പില്‍ നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...