ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബഹറൈൻ: ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ അസോസിയേഷൻ അംഗങ്ങളെ കൂടാതെ നൂറിലധികം തൊഴിലാളികളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു. അടിസ്ഥാനവർഗ്ഗങ്ങളായ സാധാരണ തൊഴിലാളികള്‍ക്കിടയിൽ ഇഫ്‌താർ സംഘടിപ്പിക്കുമ്പോഴാണ് ഇഫ്‌ത്താറിന് അതിന്റെതായ സൗന്ദര്യം ലഭിക്കുന്നത് എന്ന് ഇഫ്‌താർ സന്ദേശം നൽകിയ ബഹറിനിലെ സാമൂഹ്യ പ്രവർത്തകൻ സയ്യെദ് അലി മുഹമ്മദ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ച സംഘടനയാണ് പത്തനംതിട്ട പ്രവാസി അസോസിയേഷൻ.

ഇഫ്താർ വിരുന്ന് കോഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജൊയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വോയിസ്‌ ഓഫ് ട്രിവാന്‍ട്രം ഭാരവാഹികളായ ശ്രി ഷംനാദും, ഷിബുവും ഇഫ്‌താർ മീറ്റിൽ പങ്കെടുത്തു. പത്തനംതിട്ട പ്രവാസി അസോസിയേഷൻറെ ഈ വർഷത്തെ വിഷു ഈസ്റ്റർ ഈദ് ആഘോഷമായ ഒരുമ 2023 വിപുലമായ ആഘോഷ പരിപാടികളോടെ ഏപ്രിൽ 27 ന് ബഹറിൻ ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...