മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷൻ മൂവമെന്റ് എന്നീ സംഘടനകളും നൽകിയ ഹർജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുക. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിശോധനയ്ക്കു സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.

കേന്ദ്ര ജല കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള മാർഗരേഖ പ്രകാരം രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും സുരക്ഷാ പരിശോധന പത്തു വർഷത്തിലൊരിക്കൽ നടത്തേണ്ടതാണ്. എന്നാൽ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഏറ്റവുമൊടുവിൽ നടന്നത് 2010-11 കാലഘട്ടത്തിലാണെന്ന് ഹർജിയില്‍ പറയുന്നു. അതിന് ശേഷം കേരളത്തിൽ രണ്ട് പ്രളയങ്ങളുണ്ടായെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മുല്ലപ്പെരിയാർ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപീകരിച്ച മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...