സ്ത്രീകളുടെ പാര്‍ട്ടി സംസ്‌കാരത്തിന് എതിര് ; കര്‍ണാടകയില്‍ ഭീഷണിയുമായി ബജ്‌റംഗ്ദള്‍

For full experience, Download our mobile application:
Get it on Google Play

ശിവമോഗ: സ്ത്രീകളുടെ പാര്‍ട്ടി തടഞ്ഞ് ബജ്‌റംഗ്ദള്‍. കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. സ്ത്രീകളുടെ പാര്‍ട്ടി സംസ്‌കാരത്തിന് എതിരാണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാര്‍ട്ടി നടത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തുകയായിരുന്നു. ക്ലിഫ് എംബസി എന്ന ഹോട്ടലില്‍ രാത്രിയാണ് സംഭവം. അതേസമയം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് സ്ഥലത്തെത്തി.

സ്ത്രീകളോട് ഹോട്ടലില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകളും അവരുടെ ബന്ധുക്കളും ഉള്‍പ്പെടെ എഴുപതോളം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പിന്നാലെ ബജ്‌റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ രാജേഷ് ഗൗഡയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി പാര്‍ട്ടി നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു. പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ എതിര്‍ത്തതിനെ തുടര്‍ന്ന് ഹോട്ടലിനുള്ളില്‍ സ്ത്രീകളും പുരുഷന്മാരും ഏതാനും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ നിശാപാര്‍ട്ടി നടക്കുമെന്ന് ഞങ്ങള്‍ ഒരാഴ്ച മുമ്പ് പോലീസിനെ അറിയിച്ചിരുന്നുവെന്ന് ബജ്റംഗ്ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു. മലനാട് മേഖലയില്‍ ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കരുത്. ഞങ്ങള്‍ പോലീസുമായി പോയി പാര്‍ട്ടി നിര്‍ത്തിയെന്നും പാര്‍ട്ടിയിലെ സ്ത്രീകളുടെ വസ്ത്രധാരണത്തോടുള്ള എതിര്‍പ്പും അദ്ദഹം പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...