ബ്രഹ്മപുരത്തെ തീയണഞ്ഞു ; പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ പ്ലാസ്റ്റിക് മാലിന്യനീക്കം പുനരാരംഭിച്ചു. ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം ആദ്യമായാണ് പ്ലാസ്റ്റിക് മാലിന്യനീക്കം ആരംഭിച്ചിരിക്കുന്നത്. തേവര ഡിവിഷനില്‍ അജൈവമാലിന്യ നീക്കത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പിആര്‍ അനീഷ് ഉദ്ഘാടനം ചെയ്തു. ക്ലീന്‍ കേരള കമ്പനിയാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം സംഭരിക്കുന്നത്. ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യനീക്കം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.

അതേസമയം കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് 100 ശതമാനവും പുക അണച്ചത്. പോലീസും ഫയര്‍ഫോഴ്സും മറ്റു വിവിധ വിഭാഗങ്ങളും സമര്‍പ്പണത്തോടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീ അണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. ബ്രഹ്മപുരം സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ 100 കോടി പിഴ ചുമത്തിയിരുന്നു. സംഭവത്തില്‍ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ അറിയിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...