പത്തനംതിട്ടയില്‍ മുട്ടയെറിഞ്ഞ ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോണ്‍ഗ്രസ് ഹാഥ് സെ ഹാഥ് യാത്രയ്ക്ക് നേരെ മുട്ടയേറ് നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫിനെതിരെ അച്ചടക്ക നടപടി. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി സെക്രട്ടറിയും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി എം സി ഷെരീഫ് മുട്ടയെറിഞ്ഞത്. പത്തനംതിട്ടയില്‍ ഹാഥ് സെ ഹാഥ് ജാഥയുടെ തുടക്കത്തില്‍ വച്ച് തന്നെ കോണ്‍ഗ്രസിലെ തമ്മില്‍ തല്ലും ആരംഭിച്ചിരിക്കുന്നത്. വലഞ്ചുഴിയില്‍ നിന്ന് ജാഥ തുടങ്ങിയപ്പോളാണ് ജാഥയ്ക്ക് നേരേ മുട്ടയേറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെ എത്തിയത്.

എം സി ഷെരീഫിനെ നേരത്തെയുണ്ടായിരുന്ന എല്ലാ ചുമതലകളില്‍ നിന്നും നീക്കി. ഡിസിസി ജനറല്‍ സെക്രട്ടറിയുടേത് അച്ചടക്കലംഘനമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗുരുതര തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീര്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് മുട്ട എറിഞ്ഞത്. എം എം നസീറിന്റെ വാഹനത്തിന് നേരെയും എം സി ഷെരീഫിന്റെ അനുകൂലികള്‍ കല്ലെറിഞ്ഞു. മദ്യപിച്ച് എത്തിയ ഷെരീഫ് ജാഥയക്ക് നേരെ ആക്രമം നടത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...