24 C
Pathanāmthitta
Saturday, March 25, 2023 3:21 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

അന്ന് പോകാതെ ഇപ്പോള്‍ എന്തിനാണ് പോയത്?’ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ഡല്‍ഹി പോലീസ് നടപടിയില്‍ ജയറാം രമേശ് ചോദിക്കുന്നു

ഡല്‍ഹി: ജനുവരിയില്‍ ശ്രീനഗര്‍ പ്രസംഗത്തിനിടെ ‘സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവയില്‍ പോലീസ് നല്‍കിയ നോട്ടീസിന് പ്രതികരണം തേടി ഡല്‍ഹി പോലീസ് സംഘം രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ജയറാം രമേശ് രംഗത്ത്. ഡല്‍ഹി പോലീസിന്റെ നീക്കത്തെ ജയറാം രമേശ് ചോദ്യം ചെയ്തു. ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ട് 45 ദിവസമായെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ (ഡല്‍ഹി പോലീസ്) 45 ദിവസത്തിന് ശേഷം ചോദ്യം ചെയ്യാന്‍ പോകുന്നു. അവര്‍ക്ക് ഇത്രയധികം ആശങ്കയുണ്ടെങ്കില്‍ എന്തുകൊണ്ട് ഫെബ്രുവരിയില്‍ അവര്‍ രാഹുല്‍ ഗാന്ധിയുടെ അടുക്കല്‍ പോയില്ല? രാഹുലിന്റെ അഭിഭാഷക സംഘം നിയമപ്രകാരം പ്രതികരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

മാര്‍ച്ച്‌ 16 ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഒരു ചോദ്യാവലി അയച്ച്‌ ”ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് രാഹുലിനെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍” രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ”ഞങ്ങള്‍ നിയമപ്രകാരം യഥാസമയം നോട്ടീസിന് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നോട്ടീസിന് മറുപടി നല്‍കാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടും അത് പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസിന്റെ നീക്കം. രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് കടന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

self

ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ പ്രസംഗിച്ചത്. നേരത്തെ മൊഴി നല്‍കാന്‍ രാഹുലിന് ദില്ലി പോലീസ് നോട്ടീസയച്ചിരുന്നു. മാര്‍ച്ച്‌ 15ന് നല്‍കിയ നോട്ടീസിന് രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ദില്ലി പൊലീസ് അറിയിച്ചു. എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പോലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ദില്ലി പോലീസ് വിവരങ്ങള്‍ തേടി എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജനാധിപത്യത്തയേും പ്രതിപക്ഷത്തേയും കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് പൊലീസ് നടപടിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow