അങ്കമാലി – കൊരട്ടി റൂട്ടിലെ ‘ബെസ്റ്റ് വേ’യിൽ ഇന്ന് പുരുഷന്മാർക്ക് സൗജന്യ യാത്ര

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: അങ്കമാലി – കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസിൽ വിദ്യാ‍ർ‌ത്ഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള പുരുഷന്മാ‍ർക്ക് ഇന്ന് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി സ്വകാര്യ ബസുടമകളുടേതാണ് തീരുമാനം. അങ്കമാലി ടൗൺ ജം​ഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകൾ പ്രതിഷേധ ധ‍ർണ നടത്തും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെ തുടർന്ന് കൊരട്ടി – അങ്കമാലി റൂട്ടിലെ സ്വകാര്യ ബസുകൾ വലിയ പ്രയാസം അനുഭവിക്കുകയാണെന്ന് ബസുടമകൾ പറഞ്ഞു.

ഈ റൂട്ടിലെ തൊഴിലാളികൾക്ക് കൂലി പോലും കിട്ടുന്നില്ലെന്നും ഡീസലടിക്കാൻ പോലും വരുമാനമില്ലെന്നും അവ‍ർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് ബസുകളുടെ പ്രതിനിധിയായി ബെസ്റ്റ് ബേ ബസിൽ പുരുഷന്മാ‍ർക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചതെന്ന് ബസുടമകൾ പറഞ്ഞു. കൺസെഷൻ നിരക്കിൽ വ‍ർഷങ്ങളായി മാറ്റമില്ലാത്തതിൽ പ്രതിഷേധിച്ചാണ് സൗജന്യ യാത്രയിൽനിന്ന് വിദ്യാ‍ർത്ഥികളെ ഒഴിവാക്കുന്നത്. ഇതരസംസ്ഥാനക്കാരുടെ കാര്യം പോലും പരി​ഗണിക്കാതെ ആണ് സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. അതിനാലാണ് ഇതരസംസ്ഥാനക്കാർക്ക് ഇന്ന് സൗജന്യ യാത്ര അനുവദിക്കാത്തതെന്നും ബസുടമകൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...