ദില്ലി: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ദില്ലിയില്‍ ലീഡ് നിലയില്‍ അക്കൗണ്ട് തുറന്ന ശേഷം വീണ്ടും പൂജ്യത്തിലേക്ക് വീണു. കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിയുടെ കോട്ടയിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നത്. ബല്ലിമാരണ്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ലീഡില്‍ താഴേക്ക് പോയി. ഇതോടെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നില്ല എന്നതാണ് സ്ഥിതി.
ഹാരൂണ്‍ യൂസഫ് ആണ് ബല്ലിമാരണ്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബല്ലിമാരണിലെ സിറ്റിംഗ് എംഎല്‍എയായ ഇമ്രാന്‍ ഹുസൈനെ തന്നെയാണ് ആം ആദ്മി പാര്‍ട്ടി ഇക്കുറിയും മത്സരത്തിന് ഇറക്കിയത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33877 വോട്ട് നേടിയാണ് ഇമ്രാന്‍ ഹുസൈന്‍ ബല്ലിമാരണില്‍ വിജയിച്ചത്. എന്നാല്‍ ഇക്കുറി കടുത്ത മത്സരമാണ് ആം ആദ്മി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.