വിജയിക്കുമെന്ന് ഉറപ്പിച്ച് ആംആദ്മി , കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയെന്ന് മനീഷ് സിസോദിയ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു വിജയം കൂടി ഉറപ്പിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. മൂന്നാം വിജയത്തിലേക്ക് ആംആദ്മി പാര്‍ട്ടി കടക്കുമെന്ന് ഉറപ്പിച്ച് പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചുകഴിഞ്ഞു. വിജയം തങ്ങള്‍ക്ക് തന്നെയെന്നാണ് ആംആദ്മി സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ജോലി ചെയ്തത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നതാണ് അതിന് കാരണമെന്നും മനീഷ് സിസോദിയ പറഞ്ഞു.

പട്പര്‍ഗഞ്ചില്‍ നിന്നാണ് മനീഷ് സിസോദിയ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മനീഷ് സിസോദിയ മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ  ലക്ഷ്മണ്‍ റാവത്തിനോടും ബിജെപിയുടെ രവി നേഗിയോടുമാണ് അദ്ദേഹം മത്സരിച്ചത്. 54 ശതമാനം വോട്ടുകള്‍ക്കാണ് ഇതേ മണ്ഡലത്തില്‍ നിന്ന് മനീഷ് സിസോദിയ 2015 ല്‍ വിജയിച്ചത്. ബിജെപിയുടെ വിനോദ് കുമാര്‍ ബിന്നിയെയാണ് അന്ന് അദ്ദേഹം പരാജയപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...