ഇതര സംസ്ഥാന തൊഴിലാളിയാണെന്ന വ്യാജേന അനധികൃത താമസം ; കൊല്ലത്ത് ബംഗ്ലാദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബംഗ്ലാദേശികൾ പിടിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവർ പിടിയിലാലായത്. കൊട്ടാരക്കരയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേരും നീണ്ടകരയിൽ ദമ്പതികളുമാണ് പിടിയിലായത്. നീണ്ടകരയിൽ വാടകയ്ക്ക് താമസിച്ചുവന്ന ബംഗ്ലാദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി വാർഡ് നാലിൽ മെലൻ ഖാൻ (47), ഭാര്യ മുഗൾ ഖണ്ഡാൽ (42) എന്നിവരാണ് അറസ്റ്റിലായത്. പാസ്പോർട്ട്, വിസ എന്നിവയടക്കം മതിയായ യാത്രാ രേഖകളോ നിയമാനുസൃതമായ അനുമതിയോ ഇല്ലാതെയാണ് ഇവർ എത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചുവന്ന ഇവർ 10 വർഷം മുൻപാണ് കേരളത്തിൽ എത്തിയത്.

ചാലക്കുടിയിൽ ഏഴ് വർഷം താമസിച്ച ശേഷമാണ് മൂന്നു വർഷം മുൻപ് കരുനാഗപ്പള്ളിയിലായത്. അവിടെ നിന്ന് ഒന്നരമാസം മുൻപ് നീണ്ടകരയിൽ എത്തി. പ്ലാഴ് വസ്തുകൾ ശേഖരിച്ച് ആക്രിക്കടകളിൽ വിറ്റായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പൗരത്വം മറച്ചുവെച്ച് അതിഥി തൊഴിലാളികൾ ആണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തത്. കൊട്ടാരക്കരയിലും സമാന രീതിയാണ് ഇവർ പിന്തുടർന്നത്. കരിക്കത്തെ ആക്രിക്കടയ്ക്ക് സമീപത്തുനിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാജ തിരിച്ചറിയൽ രേഖകളടക്കം രണ്ടിടത്തും നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...