തിരുവാഭരണ ഘോഷയാത്രയില്‍ തിരുവാഭരണം ഇറക്കി പൂജിച്ചിരുന്ന ആല്‍തറയിലെ മരം പൂര്‍ണ്ണമായും മുറിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തിരുവാഭരണ ഘോഷയാത്രയില്‍ തിരുവാഭരണം ഇറക്കി പൂജിച്ചിരുന്ന തറയില്‍ നിന്ന ആല്‍മരം പൂര്‍ണ്ണമായും മുറിച്ചു നീക്കി. റാന്നി വൈക്കം കുത്തുകല്ലുംപടിയില്‍ നിന്നിരുന്ന ആല്‍മരമാണ് മുറിച്ചുമാറ്റിയത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മരം മുറിച്ചു നീക്കിയത്. മുറിച്ചു നീക്കിയ മരത്തിനു പകരം പുതിയ ആല്‍ത്തറ നിര്‍മ്മിച്ച് ആല്‍മരത്തൈയും നേരത്തെ സ്ഥാപിച്ചിരുന്നു. റോഡു നിര്‍മ്മാണ കമ്പനിയുടെ നേതൃത്വത്തിലാണ് പുതിയ ആല്‍ത്തറ നിര്‍മ്മിച്ചു നല്‍കിയത്.

റോഡിനു വീതി കൂട്ടിയപ്പോള്‍ ആല്‍മരം പുതിയ റോഡിനു മധ്യത്തിലായിരുന്നു. കൂടാതെ പഴക്കം ചെന്ന ആല്‍മരത്തിന്‍റെ ശിഖരം അടുത്ത സമയത്ത് ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞു വീണിരുന്നു. ഒരാഴ്ച മുമ്പ് മരം മുറിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും തൊഴിലാളിയുടെ കാലിന് മുറിവേറ്റു താഴെ വീണിരുന്നു. തുടര്‍ന്നു കുറച്ചുദിവസം നിര്‍ത്തിവെച്ചിരുന്ന ജോലികളാണ് ഇന്നലെ പൂര്‍ത്തിയായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...