ന്യൂഡല്‍ഹി : പോപ്പുലർ ഫ്രണ്ടിന്റെയും അതിനു കീഴിലുള്ള എൻജിഒയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും സാമ്പത്തിക സ്രോതസ്സുകൾ ഇഡി അടച്ചുപൂട്ടി. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ 10 അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡിയുടെ നടപടി. പോപ്പുലർ ഫ്രണ്ടിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് വിദേശത്തെ ഫണ്ട് രാജ്യത്തേക്ക് കൊണ്ടുവരുന്നതെന്നും ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും ഇഡി പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന് ഇഡിയുടെ പൂട്ട് ; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
RECENT NEWS
Advertisment