ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള ബാറുകളും മദ്യശാലകളും പൂട്ടാന്‍ എക്സൈസ് നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഫീസൊടുക്കാത്ത ബാറുകളും മദ്യശാലകളും പൂട്ടാന്‍ എക്സൈസ് നടപടി തുടങ്ങി. മാര്‍ച്ച്‌ 31ന് മുമ്പ് ഫീസൊടുക്കി ലൈസന്‍സ് പുതുക്കണമെന്നാണ് ചട്ടമെങ്കിലും കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ഫീസ് അടയ്ക്കാനുള്ള സമയപരിധി സര്‍ക്കാര്‍ രണ്ടുമാസം നീട്ടി നല്‍കിയിരുന്നു.

നീട്ടിയ സമയപരിധി പ്രകാരം മേയ് 31ന് ഫീസ് ഒടുക്കുവാനുള്ള കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് അടയ്ക്കാത്ത ബാറുകള്‍ പൂട്ടാന്‍ എക്സൈസിന് നിര്‍ദേശമുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ബാറുകളുടെ ലൈസന്‍സ് ഫീസ് മുമ്പുണ്ടായിരുന്നതില്‍ നിന്നും രണ്ടുലക്ഷം രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച്‌ 30 ലക്ഷം രൂപയാണ് ഒരു ബാറിന് ലൈസന്‍സ് ഫീസായി ഒടുക്കേണ്ടത്.

കൊവിഡിനെ തുടര്‍ന്ന് ബാറുകളും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും കൂട്ടത്തോടെ അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ബാറുടമകള്‍ക്ക് ഫീസ് ഒടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേക സാഹചര്യം പരിഗണിച്ച്‌ സര്‍ക്കാര്‍ ഇവര്‍ക്ക് രണ്ട് മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ മദ്യവിതരണം  പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ബെവ്കോ ആപ്പ് മുഖാന്തിരം വെര്‍ച്വല്‍ ക്യൂ സിസ്റ്റം വഴി ബാറുകളിലൂടെയും മദ്യവിതരണം നടത്തുന്ന സാഹചര്യത്തിലാണ് ലൈസന്‍സ് ഫീസ് ഒടുക്കിയ സ്ഥാപനങ്ങള്‍ മാത്രം തുറക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാ‌ര്‍ തീരുമാനിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ 80 ഓളം ബാറുകളാണ് നിലവിലുള്ളത്. ഇവയില്‍ മിക്കവയും ഫീസ് ഒടുക്കിയിട്ടുണ്ട്. ടൂറിസം മേഖലകളായ ബീച്ചുകളിലെ ചില ബാറുകളാണ് ഫീസൊടുക്കാനുള്ളത്. കേരളത്തിന് പുറത്താണ് ഇവയുടെ ഓഫീസ്. കൊവിഡ് നിയന്ത്രണങ്ങളെ തുട‌ര്‍ന്നുള്ള വിലക്കുകളാണ് നടത്തിപ്പുകാ‌ര്‍ക്ക് തിരുവനന്തപുരത്തെത്തി പണം ഒടുക്കാന്‍ തടസമായത്. സമയപരിധി അവസാനിച്ച ഇന്നലെ ഞയറാഴ്ചയായിരുന്നതിനാല്‍ ഇന്ന് കൂടി പണം അടയ്ക്കാന്‍ അവസരമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പണം ഒടുക്കാനുള്ള ചില ബാറുകാര്‍ ഇന്ന് അതിനായി ബാങ്കുകളിലെത്തിയിട്ടുണ്ട്. ഇവര്‍കൂടി ഫീസ് ഒടുക്കിയശേഷം വൈകുന്നേരത്തോടെ ലൈസന്‍സ് ഫീസ് അടയ്ക്കാത്തവരുടെ പട്ടിക എക്സൈസ് കമ്മിഷണര്‍ക്ക് കൈമാറും. ഒന്നാം തീയതി ഡ്രൈഡേ ആയതിനാല്‍ ഇന്ന് ബാറുകള്‍ അവധിയാണ്. ഫീസ് അടയ്ക്കാത്ത സ്ഥാപനങ്ങള്‍ ഇന്ന് വൈകുന്നേരം തന്നെ പൂട്ടാനാണ് എക്സൈസിന്റെ നീക്കം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ, പുതിയ അധ്യയനവർഷത്തിൽ...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...