ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിലെ കാർ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വയനാട്: ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിലെ കാർ കണ്ടെത്തി. നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരുന്ന കാറാണ് കണ്ടെത്തിയത്. ഈ കാറിലാണ് ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാൻ കൊണ്ടുപോയതും. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് കാർ കണ്ടെത്താനായത്. പോലീസിനെ സംബന്ധിച്ചിടത്തോളം കാർ കണ്ടെത്തൽ ഏറെ ശ്രമകരമായിരുന്നു. കാരണം കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല.

കാർ ഫോറെൻസിക്ക് സംഘത്തിന് വിശദമായ പരിശോധനകൾ നടത്തുന്നതിനായി കൈമാറും. ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിച്ച കാറിന്റെ ഡിക്കി പെയിന്റ് അടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതടക്കമുള്ള കാര്യങ്ങളിൽ പരിശോധനകൾ ഉണ്ടാകും. എന്നാൽ താൻ ഈ കൊലപാതകം ചെയ്തിട്ടില്ലെന്ന മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നൗഷാദ്. കേസിൽ യാതൊരു വിധത്തിലുള്ള സഹകരണവും ഇയാൾ നടത്തുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹേമചന്ദ്രൻ തൂങ്ങി മരിച്ചതാണെന്നും എന്നാൽ മൃതദേഹം കുഴിച്ചിട്ടത് താനാണെന്നുമാണ് നൗഷാദ് പോലീസിന് നൽകിയ മൊഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...