നിപ വൈറസ് ; വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനക്കയക്കും, 85 പേരുടെ പരിശോധന ഫലം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിപ ജാഗ്രത തുടരവെ നാല് പേരാണ് നിലവിൽ വൈറസ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങൾ ഇതുവരെ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറൻ്റീനിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 1,080 ആളുകളാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് കോർപ്പറേഷനിലെ 7 വാർഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിത മേഖലയിൽ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേർന്ന വാഴത്തോട്ടത്തിൽ നിന്ന് വവ്വാലുകളെ പിടികൂടാനായി ഇന്നലെ വല വിരിച്ചിരുന്നു.

രണ്ടു വവ്വാലുകൾ വലയിൽ കുടുങ്ങിയിരുന്നു. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ കൂടുതൽ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്ത് വരും. പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത ശനിയാഴ്ച വരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ തീരുമാനിച്ചത്. പകരം ഓൺലൈൻ ക്ലാസ് നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...