വാടകയ്‌ക്കെടുത്ത ആഡംബര കാറുകളില്‍ കറങ്ങി നടന്ന് ബാറ്ററി മോഷണം ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് കറങ്ങി നടന്ന് വാഹനങ്ങളുടെ ബാറ്ററി മോഷ്‌ടിക്കുന്നയാള്‍ അറസ്റ്റില്‍. പാലോട് വഞ്ചുവം സ്വദേശി അല്‍ അമീനാണ് (44) അറസ്റ്റിലായത്. രാത്രിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്‌തിട്ടുള്ള ടോറസ്, ടിപ്പര്‍, പിക് അപ് തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്‌ടിച്ച്‌ വില്‍ക്കുന്നയാളെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്‌തത്.

മാര്‍ച്ച്‌ 7ന് പുലര്‍ച്ചെ തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന അഞ്ചോളം വാഹനങ്ങളില്‍ നിന്നായി ബാറ്ററികളും സൗണ്ട് സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരു വെള്ള നിറത്തിലുളള കാറില്‍ സഞ്ചരിക്കുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് മനസിലായി.

വാഹനത്തിന്‍റെ നമ്പര്‍ പരിശോധിച്ചതില്‍ അത് വ്യാജമായി പതിച്ചതാണെന്നും തെളിഞ്ഞു. വെള്ള നിറത്തിലുള്ള കാറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കാര്‍ ബീമാപ്പള്ളിയില്‍ നിന്നും വാടകയ്ക്ക് എടുത്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ദേശീയപാതയ്ക്ക് അരികിലായി പാര്‍ക്ക്‌ ചെയ്‌തിരുന്ന നിരവധി വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്‌ടിച്ചതായി ഇയാള്‍ സമ്മതിച്ചു.

മോഷ്‌ടിച്ച 20 ഓളം ബാറ്ററികള്‍ കണിയാപുരത്തെ ആക്രി കടയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ഭാര്യ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ ജസീം എന്നയാളും മോഷണ സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് മാലിന്യം ശേഖരിച്ച്‌ എറണാകുളത്ത് വാഹനത്തില്‍ കൊണ്ടുപോയി നല്‍കുന്ന ജോലിക്കിടെ റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരിയ്ക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി വെച്ച്‌ രാത്രിയില്‍ മോഷ്‌ടിക്കുകയായിരുന്നു ഇവരുടെ രീതി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...