ചേര്‍ത്തല: എസ്എന്‍ഡിപിക്ക് പിന്നാലെ ബിഡിജെഎസിലും വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ഇന്ന് ചേരും. രാവിലെ 11 ന് ചേര്‍ത്തലയില്‍ ആണ് യോഗം. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരിക്കെ തട്ടിപ്പ് കേസില്‍ പ്രതി ആകുകയും നേതൃത്വത്തിന് എതിരെ പരസ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സുഭാഷ് വാസുവിനെ ഉടന്‍ പുറത്താക്കണം എന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. അതേസമയം വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ നാളെ വാര്‍ത്ത സമ്മേളനത്തിലൂടെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്താന്‍ സുഭാഷ് വാസു ഒരുങ്ങുന്നതിനിടെ ആണ് ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേരുന്നത്.
വിമതനീക്കം ശക്തമാക്കിയ സുഭാഷ് വാസുവിനെ എത്രയും വേഗം പുറത്താക്കുകയാണ് ഔദ്യോഗിക വിഭാഗത്തിന്റെ ലക്ഷ്യം. സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള പ്രമേയങ്ങള്‍, ബിഡിജെഎസ് ജില്ലാ കമ്മിറ്റികള്‍ പാസാക്കിയിരുന്നു. അതിനിടെ എസ്എന്‍ഡിപിയുടെ മാവേലിക്കര ഓഫീസില്‍ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.