റാന്നി : സഞ്ചാരികളേറെയെത്തുന്ന പെരുന്തേനരുവിയില്‍ ഏതു സമയവും തേനീച്ച ശല്യമുണ്ടാവാന്‍ സാധ്യതയേറെ. വിനോദ സഞ്ചാര കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തില്‍ കൂടു കൂട്ടിയ പെരുന്തേനീച്ചകളാണ് സഞ്ചാരികള്‍ക്ക് ഭീക്ഷണിയാവുന്നത്. ദിനം പ്രതി വലുതായി കൊണ്ടിരിക്കുന്ന കൂട് കാക്കയോ പരുന്തോ ഇളക്കിയാല്‍ വലിയ ദുരന്തമാവും ഉണ്ടാവുക. അപകടം ചൂണ്ടിക്കാട്ടിയിട്ടും അവഗണിക്കുകയാണ് അധികൃതര്‍. കാലാവസ്ഥ അനുകൂലമാവുകയും നിയന്ത്രണങ്ങള്‍ ഒഴിവാകുകയും ചെയ്തതോടെ ഇവിടെ ധാരാളം ടൂറിസ്റ്റുകളാണെത്തുന്നത്. അടിയന്തരമായി തേനീച്ച കൂട് നശിപ്പിച്ചില്ലെങ്കില്‍ സഞ്ചാരികള്‍ക്കിത് ദോഷമാകുമെന്നതില്‍ തര്‍ക്കമില്ല.
പെരുന്തേനരുവി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ഭീക്ഷണിയായി തേനീച്ച കൂട്
RECENT NEWS
Advertisment



























