പത്തനംതിട്ട: സാമൂഹികനീതിയിൽ അധിഷ്ഠിതമായി അപരനെ അനുജനായി കാണുന്ന ആത്മികത രൂപാന്തരപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സിഎസ്ഐ മധ്യകേരള മഹായിടവക ഇലന്തൂർ വൈദിക ജില്ല വാർഷിക കൺവെൻഷൻ യോഗങ്ങൾ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ മാർത്തോമാ സഭ കൊട്ടാരക്കര പുനലൂർ അധ്യക്ഷൻ അഭിവന്ദ്യ ഡോ. തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കാലം ചെയ്ത യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബാസേലിയോസ് തോമസ് പ്രഥമൻ കാത്തോലിക്കാ ബാവയുടെ പുണ്യമായ ഓർമ്മയുടെ മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇലന്തൂർ വൈദിക ജില്ലാ ചെയർമാൻ റവ വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. രണ്ടാം ദിനമായ നാളെ വൈകുന്നേരം 6:00 മണിക്ക് മിഷൻ പ്രമോഷണൽ കോഡിനേറ്റർ ബ്രദർ എബി റ്റി ഉമ്മൻ വചന ശുശ്രൂഷ നിർവഹിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























