ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും; ഇസ്രയേലിന് ഇറാന്റെ താക്കീത്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ/ : ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭീഷണി നടപ്പിലാക്കിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ അതീവ കഠിനമായിരിക്കുമെന്ന് ഇറാന്റെ ശക്തമായ മുന്നറിയിപ്പ് ബെയ്റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിന് മറുപടിയായി, വടക്കൻ ഇസ്രയേലിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇറാൻ ആവശ്യപ്പെട്ടു. ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ വഴി ഈ നിർണായക മുന്നറിയിപ്പ് നൽകിയത്.

ഇസ്രയേൽ തങ്ങളുടെ ഭീഷണി നടപ്പിലാക്കുകയാണെങ്കിൽ, വടക്കൻ ഇസ്രയേലിലെയും അധിനിവേശ പ്രദേശങ്ങളിലെയും സൈനിക താവളങ്ങൾക്ക് സമീപമുള്ളവർക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ ഉടൻ മാറിത്താമസിക്കണമെന്ന് കമാൻഡർ വ്യക്തമാക്കി. ലെബനനിലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയാൽ വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി വൻതോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം മൂർച്ഛിക്കുന്നത് പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനിടെ ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു. മധ്യസ്ഥർ മുഖേന അമേരിക്കയുമായി നടത്തിവന്നിരുന്ന ചർച്ചകളും രേഖകളുടെ കൈമാറ്റവും താൽക്കാലികമായി അവസാനിപ്പിച്ചതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ വ്യവസ്ഥകൾ ഇസ്രയേൽ ആവർത്തിച്ച് ലംഘിച്ചതാണ് ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചതെന്ന് ഇറാൻ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...