ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ ബിലവ്ഡ് ടീച്ചർ അവാർഡ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുന്ദംകുളം : ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ജീവിതത്തെ സ്വാധീനിച്ച ടീച്ചറെ അനുമോദിക്കുക എന്ന ലക്ഷ്യത്തോടെ ബിലവ്ഡ് ടീച്ചർ അവാർഡ് സംഘടിപ്പിച്ചു. ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് മാനേജർ ഫാദർ ബെഞ്ചമിൻ ഒ.ഐ.സിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം തൃശ്ശൂർ സിറ്റി പോലീസ് എ എസ് പി ഹർദ്ധിക് മീണ നിർവ്വഹിച്ചു. ഐ പി എസ് പദവിയിലെത്താൻ സ്കൂൾ -കോളേജ് വിദ്യഭ്യാസ കാലഘട്ടത്തിലെ എല്ലാ അദ്ധ്യാപകരും തനിക്കു നൽകിയ പ്രചോദനം വളരെ വലുതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. കോളേജ് പ്രിൻസിപ്പൾ ഡോ. സി.എൽ ജോഷി സ്വാഗതം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ അജിത കുമാരി, ബഥനി സെൻ്റ് ജോൺസ് ഇ എച്ച് എസ് എസ് പ്രിൻസിപ്പൾ ഫാ. യാക്കോബ് ഒ.ഐ.സി, ബ്ലൂമിങ് ബഡ്സ് ബഥാനിയ പ്രിൻസിപ്പൾ ഷേബ ജോർജ്, പി.റ്റി.എ വൈസ് പ്രസിഡൻ്റ് ബിജു മാത്യു, കോളേജ് യൂണിയൻ ചെയർമാൻ അർണോൾഡ് സ്റ്റാലിൻ എം ശലമോൻ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഡോ. റോസ് മേരി ജോർജ് പി നന്ദിയും അറിയിച്ചു. നാൽപതോളം ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർമാർ പങ്കെടുത്ത പരിപാടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുതു അനുഭവമായി. അവാർഡിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...