ബംഗളൂരുവിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു ; നാല് മലയാളികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു :  ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ , ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്, കൊച്ചി തമ്മനം സ്വദേശി കെ. ശിൽപ, എന്നിവരാണ് മരിച്ചത്. ഇതേ കാറിൽ യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്. അമിത വേഗതയിൽ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. കാർ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിൽ ഉള്ളതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...