രോ​ഗികളുടെ എണ്ണം വർധിക്കുന്നു ; അതീവ ജാ​ഗ്രതയിൽ കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. 8.2 ആണ് ഇന്നലത്തെ ടിപിആർ. തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികൾ ആയിരം കടന്നു. ടിപിആർ വീണ്ടും പത്തിലെത്തിയാൽ ഇത് ഒമിക്രോൺ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.

വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണം. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരിൽ എയർപോർട്ടിലെ റാൻഡം പരിശോധന 2 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഒമിക്രോൺ സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന്, ജില്ലകൾക്ക് സർക്കാർ നിർദേശം നൽകി.

ഒമിക്രോൺ വഴി മൂന്നാം തരംഗമുണ്ടായാൽ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങൾ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിയാണ് ജില്ലകൾക്കുള്ള സർക്കാർ നിർദേശം. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും പത്തിലെത്തിയാൽ ഇത് ഒമിക്രോൺ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. പരമാവധി പേർക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഹോം കെയർ പരിശീലനം നൽകുന്നത്. ഓൺലൈൻ വഴിയാണ് പരിശീലന പദ്ധതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...