ബംഗലൂരുവിലെ യുവതിയുടെ കൊലപാതകം : ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു : കര്‍ണാടകയിലെ ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ അസം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ആരവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ സമയത്ത് ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരമുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ഇന്നു തന്നെ ബംഗലൂരുവിലെത്തിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. അസം സ്വദേശി മായ ഗൊഗോയിയുടെ മൃതദേഹമാണ് ഈ മാസം 26 ന് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നത്. 23 നാണ് ഇവര്‍ മുറിയെടുത്തത്. കൊല്ലപ്പെട്ട മായ ഗൊഗോയി വ്‌ലോഗര്‍ കൂടിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...