ജോലിയുള്ളവര്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണം ; വിചിത്രവാദവുമായി ബംഗ്ലാദേശ് എംപി

For full experience, Download our mobile application:
Get it on Google Play

ധാക്ക : ജോലിയുള്ള യുവതീയുവാക്കള്‍ പരസ്പരം വിവാഹിതരാകുന്നത് നിരോധിക്കണമെന്ന് ബംഗ്ലാദേശ് എംപി. തൊഴിലില്ലായ്മ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്വതന്ത്ര എംപിയായ റെസൂല്‍ കരീമാണ് വിചിത്രമായ നിര്‍ദേശം മുന്നോട്ടുവെച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശം പാര്‍ലമെന്റ് തള്ളി.

ഭാര്യക്കും ഭര്‍ത്താവിനും ജോലിയുള്ള കുടുംബങ്ങളിലെ കുട്ടികളെ വീട്ടുവേലക്കാര്‍ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. ജോലിയുള്ള പുരുഷന്മാര്‍ ജോലിയുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നു. തിരിച്ചു അതുപോലെ തന്നെ. ഈ പ്രവണത തുടരുകയാണെങ്കില്‍ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശത്തിന് പിന്നാലെ മറ്റ് അംഗങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. എംപിയുടെ നിര്‍ദേശം അംഗീകരിച്ചാല്‍ തനിക്ക് പാര്‍ലമെന്റ് വിട്ട് പുറത്തുപോകാന്‍ കഴിയില്ലെന്ന് നിയമമന്ത്രി അനീസുല്‍ ഹഖ് പറഞ്ഞു.

2018ലാണ് റെസൂല്‍ കരിം എംപിയാകുന്നത്. നേരത്തെ ഫെമിനിസ്റ്റുകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും തോക്ക് കൈയിലേന്തിയ ചിത്രം ഫേസ്ബുക്കില്‍ പ്രൊഫൈലാക്കിയതിനും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...