Thursday, May 23, 2024 11:35 pm

കെഎസ്ആര്‍ടിസി ‍ഡിപ്പോകളില്‍ മദ്യവില്‍പ്പനശാല വരുമോ ? എതിര്‍പ്പുമായി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കത്തെച്ചൊല്ലി വിവാദം മുറുകുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ മദ്യവില്‍പ്പന ശാല തുടങ്ങാന്‍ ബവ്കോയെ ക്ഷണിച്ച ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നീക്കത്തോട് ചിയേഴ്സ് പറയാന്‍ ജീവനക്കാരുടെ സംഘടനകള്‍ തയ്യാറല്ല.

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഇതില്‍ ഭരണാനുകൂല സംഘടനയായ കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്‍ തന്ത്രപരമായ മൗനത്തിലാണ്. പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഫും എംപ്ളോയീസ് സംഘും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ സൌകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്. കെഎസ്ആര്‍ടി ഡിപ്പോകളില്‍ ബവ്കോ ഔട്ലെറ്റ് തുടങ്ങാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം. കെഎസ്ആര്‍ടിസി ബവ്കോ സഹകരണത്തെ പിന്തുണച്ച് മുന്‍ ഗതാഗതമന്ത്രി കൂടിയായ ഗണേഷ്കുമാര്‍ രംഗത്തെത്തി.

പ്രതിസന്ധി കാലത്ത് ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ അധിക്ഷേപിക്കരുതെന്ന് ഗണേഷ്കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ മദ്യനയം കോടതി പുനപരിശോധിക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഡിപ്പോകളില്‍ മദ്യ വില്‍പ്പന ശാല തുടങ്ങാനുള്ള സാധ്യതയും സൗകര്യങ്ങളും സംബന്ധിച്ച് ബവ്കോ വരുന്നയാഴ്ച പരിശോധന നടത്തും. ഇതിനു ശേഷം മാത്രം അന്തിമ തീരുമാനമെടുക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; മധ്യവയസ്‌കന് പരിക്കേറ്റു

0
സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന് പരിക്കേറ്റു. സുൽത്താൻബത്തേരി...

വസ്തു പോക്കുവരവിന് കൈക്കൂലി വേണം, 50000 ആവശ്യം, പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് 3...

0
കോട്ടയം: ജില്ലയിലെ മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റെജി റ്റി-യെ കൈക്കൂലി...

മഴക്കാലമാണ്, മഞ്ഞപ്പിത്തം സൂക്ഷിക്കണം

0
പത്തനംതിട്ട : ജില്ലയില്‍ പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത...

ഡൽഹിയിലെ 5 കോളജുകൾക്ക് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹിയിലെ കോളജുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ച് ​കോളജുകൾക്കാണ് ബോംബ്...