ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷനിലെ മോഷണം : മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : 90 കെ​യ്സ് മ​ദ്യം ആ​റ്റി​ങ്ങ​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ല്‍ നി​ന്ന് മോഷ്ടിച്ച കേ​സി​ല്‍ മു​ഖ്യ​പ്ര​തി പി​ടി​യി​ല്‍. കഴിഞ്ഞ ലോക്ക് ഡൗണിലും മോഷണം നടന്ന ആറ്റിങ്ങലിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ ആണ് ഇത്തവണയും മോഷണം നടന്നത്. മോഷണ സം​ഘ​ത്തി​ല്‍ ഒ​ന്‍പ​ത് പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​വ​ല​യൂ​ര്‍ സ്വ​ദേ​ശി ര​ജി​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്. ഗോ​ഡൗ​ണി​ല്‍​നി​ന്ന് മ​ദ്യം മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ്. ഗോ​ഡൗ​ണ്‍ ഏ​പ്രി​ല്‍ 27-ന് ​ശേ​ഷം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് മേ​യ് എ​ട്ടി​ന് ശേ​ഷം ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് കണ്ടെത്തിയിരുന്നു.
അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ആ​റ്റി​ങ്ങ​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ക്സൈ​സ് മു​ദ്ര​യി​ല്ലാ​ത്ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തിരുന്നു. ഇതുവഴിയാണ് പ്രതികള്‍  പിടിയിലായത്. വര്‍ക്കലയില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 54 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയിരുന്നു. തുടര്‍ന്നാണ് വെയര്‍ ഹൗസില്‍ നിന്ന് മദ്യം മോഷണം പോയ വിവരം അറിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

0
ബെംഗളൂരു : ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് റൂട്ടിൽ ഓടുന്ന ബിഎംടിസി...

ഗുജറാത്തിൽ കനത്തമഴ ; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു ; ഗതാഗതം സ്തംഭിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ...

ബിജെപി ഫണ്ട് ക്രമക്കേട് : സംഘടനാ പ്രശ്നങ്ങൾക്കു നേരെ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കു സൃഷ്ടിച്ച നാണക്കേടും...

ഓപ്പറേഷന്‍ തൂഫാന്‍ : ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ അധ്യാപിക പിടിയില്‍

0
കോഴിക്കോട് : വടകരയില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടത്തിയ...