ഭക്ഷ്യധാന്യ മൊത്ത വ്യാപാരികള്‍ സ്റ്റോക്ക് എല്ലാ ദിവസവും ഡിക്ലയര്‍ ചെയ്യണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാ പൊതുവിപണി മൊത്ത വ്യാപാരികളും ദിവസവും സ്റ്റോക്ക് വിവരം ഓണ്‍ലൈന്‍ മോഡ്യൂളില്‍ ഡിക്ലയര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍ കുമാര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുവിപണിയിലെ ഭക്ഷ്യധാന്യ ലഭ്യത സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അവലോകനം ചെയ്യുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യാനുസൃത ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവയ്പ് തടയുന്നതിനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍നിര്‍ദേശം.

കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയോ, ഫോണ്‍ മുഖേനയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ വ്യാപാരികള്‍ ലഭ്യമാക്കേണ്ടതാണ്. സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വെബ്സൈറ്റ്: https://fcainfoweb.nic.in/psp

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....