Thursday, March 20, 2025 7:57 pm

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർ ശ്രദ്ധിക്കൂ..!

For full experience, Download our mobile application:
Get it on Google Play

പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും നിശ്ചിത സമയമുണ്ട്. ഭക്ഷണം കൃത്യമായി കഴിക്കുന്നത് മികച്ച ആരോ​ഗ്യം നൽകും.പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഈ പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 1 ലക്ഷത്തിലധികം ആളുകളുടെ ഡാറ്റ 7 വർഷമായി അവലോകനം ചെയ്താണ് നിഗമനങ്ങളിൽ എത്തിചേർന്നിരിക്കുന്നത്.
ഗവേഷണത്തിൽ എന്താണ് കണ്ടെത്തിയത്?
ഒരു ലക്ഷം പേരിൽ നടത്തിയ പഠനത്തിൽ ഹൃദയാഘാതവും പക്ഷാഘാതവും ഉൾപ്പെടെ 2,000-ത്തോളം ഹൃദയ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തി. ഒരു ദിവസത്തെ ആദ്യ ഭക്ഷണം, അതായത് പ്രഭാതഭക്ഷണം വൈകി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പ്രഭാതഭക്ഷണം വൈകുന്ന ഓരോ മണിക്കൂറും സെറിബ്രോവാസ്കുലർ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഒരാൾ എത്ര തവണ ഭക്ഷണം കഴിച്ചു എന്നത് അപകടസാധ്യതയുള്ള കാര്യമല്ല. എന്നാൽ എപ്പോൾ കഴിക്കുന്നു എന്നത് മുഖ്യമാണ്.

അത്താഴ സമയം
രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് സ്ട്രോക്ക് അല്ലെങ്കിൽ ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA) സാധ്യത 28 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നും ഗവേഷണം പറയുന്നു. കാരണം രാത്രി വൈകി അത്താഴം കഴിച്ചാൽ പിന്നീട് ശരീരത്തിലുണ്ടാവുന്ന പഞ്ചസാരയുടെ അളവ് ഷു​ഗർ ഉണ്ടാക്കും. കൂടാതെ ഇത് അധിക രക്തസമ്മർദ്ദം ഉണ്ടാക്കും. രക്തക്കുഴലുകൾക്ക് കൂടുതൽ കേടുപാടുകൾ വരുത്തും. ഇത് രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും. പുരുഷന്മാർ പ്രഭാതഭക്ഷണം വൈകി കഴിച്ചാൽ കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 11 ശതമാനം വർദ്ധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
രാത്രി ഉപവാസം
രാത്രിയിൽ ദീർഘനേരം ഉപവസിക്കുന്നതിന്റെ ചില ഗുണങ്ങളും ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആരെങ്കിലും രാത്രിയിൽ ഉപവസിക്കുകയാണെങ്കിൽ ഓരോ അധിക മണിക്കൂറിലും സ്ട്രോക്കിനുള്ള സാധ്യത 7 ശതമാനം കുറയുന്നുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേർ പിടിയിൽ

0
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി 4 പേർ പിടിയിൽ. മൂന്ന് കേസുകളിലായിട്ടാണ് നാല്...

കല്ലേലി അച്ചൻകോവിൽ റോഡിൽ കാട്ടാനകൾ തമ്മിലുണ്ടായ ആക്രമണത്തിൽ കൊമ്പനാന ചരിഞ്ഞു

0
കോന്നി : കല്ലേലി അച്ചൻകോവിൽ റോഡിൽ കടിയാർ വന ഭാഗത്ത് കാട്ടാനകൾ...

സർക്കാർ ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ ജീവനക്കാർ എല്ലാവരും ഒരുമിച്ച് പോരാടണം – ജോയിൻ്റ് കൗൺസിൽ...

0
കോന്നി : കേന്ദ്രസർക്കാറിന്റെ സാമ്പത്തിക ഉപരോധം മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക...

ജയൻ ചേർത്തലക്കെതിരെ നിയമ നടപടിയെടുത്ത് നിർമ്മാതാക്കളുടെ സംഘടന

0
കൊച്ചി :  നിർമ്മാതാക്കളുടെ സംഘടനക്കെതിരെ നടത്തിയ വാർത്താസമ്മേളനത്തിലെ അധിക്ഷേപ പരാമർശത്തിൽ മാപ്പ്...