ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത (183 എ) യുടെ നവീകരണത്തിന് 82.16 കോടി : എം പി ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണിക്കാവ് – മുണ്ടക്കയം ദേശീയപാത(183 എ)യുടെ നവീകരണത്തിനായി 82.16 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നതെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു. ദേശീയപാതയുടെ ഭരണിക്കാവ് മുതൽ കൈപ്പട്ടൂർ വരെയുള്ള 20 കി മീറ്റർ നവീകരണത്തിന് 19.76 കോടി രൂപയും മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള 12 കി മീറ്റർ നവീകരണത്തിന് 7.4 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള റോഡിന്റെ സർഫസ് ടാറിങ്, റോഡിന്റെ ഇരുവശങ്ങളുടെയും കോൺക്രീറ്റിംഗ്, ഓടകളുടെ നിർമ്മാണം, കലുങ്കുകളുടെ നവീകരണം, ക്രാഷ് ബാരിയർ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടി വൃത്തിയാക്കൽ, റോഡ് സേഫ്റ്റിക്ക് ആവശ്യമായ ക്രമീകരണങ്ങൾ എന്നിവയെല്ലാം ഈ പ്രവൃ ത്തിയിൽ ഉൾപ്പെടും. അഞ്ചുവർഷത്തെ വാറണ്ടിയിൽ ദേശീയ നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതിനാൽ ഉടൻ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംപി പറഞ്ഞു.

നിർദിഷ്ട പാതയുടെ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെയുള്ള 32.1കി മീറ്റർ നവീകരണത്തിന് 47 കോടി രൂപയും കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള 5.64 കി മീറ്റർ നിർമ്മാണത്തിന് 8 കോടി രൂപയും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചി രിക്കുകയാണ്. ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തിയും, സംരക്ഷണഭിത്തി നിർമ്മിച്ചും, ഇന്റർലോക്ക് വിരിച്ചും, ദിശാ ബോർഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിച്ചും, കലുങ്കുകളും ഓടകളും നിർമ്മിച്ചും ദേശീയ നിലവാരത്തിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നതെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനെ സാമ്പത്തികമായി ഞെരുക്കാൻ കരവഴിയുള്ള ഉപരോധം ; അമേരിക്കയും ഇസ്രയേലും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

0
വാഷിങ്ടണ്‍: ഇറാനെ സാമ്പത്തികമായി കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായി കരമാർഗ്ഗം ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയും...

റീലിൽ മാത്രമാണോ മാപ്പ് നൽകുക ; അതോ കേസുകൾ പിൻവലിക്കുമോ : പ്രധാനമന്ത്രിയോട് അഭിജീത്...

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വീഡിയോയ്ക്ക് താഴെ കമൻ്റുമായി...

കനത്ത മഴ : 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

കനത്ത മഴ ; പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ ; വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി....